Friday 21 January 2022 09:25 AM IST : By സ്വന്തം ലേഖകൻ

നോട്ടം കൊണ്ടുപോലും മറ്റുള്ളവർക്ക് ഒരു നീരസത്തിനു വഴി തെളിക്കരുതേയെന്ന ഒറ്റപ്രാർത്ഥന...: കണ്ണൻ സാഗറിന്റെ കുറിപ്പ്

kannan-sagar

ഭാര്യ ഗീതാകണ്ണനൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഇരുപത്തിയേഴാം വിവാഹവാർഷികത്തിന്റെ സന്തോഷം കുറിച്ച് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ.

കണ്ണൻ സാഗറിന്റെ കുറിപ്പ് –

ഇരുപത്തിയേഴു വർഷം ഞങ്ങൾ ഒന്നിച്ചിട്ടു...

പോയ ജീവിതവഴിത്താരകളിൽ പ്രതിസന്ധികളും ദുർഘടങ്ങളും മനോവിഷമങ്ങളും ഇല്ലായ്മകളും വല്ലായ്മകളും സാമ്പത്തിക പരാധീനതകളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറുനോവുകളും പരസ്പരം പറഞ്ഞുതീർത്തും മനസിലാക്കിയും സ്വജനങ്ങളെ കഴിവതും ഉള്ളതുപോലെ സഹായിച്ചും സ്നേഹിച്ചും ഓമനകളായ രണ്ടുമക്കൾക്കും ഒപ്പം ഇങ്ങനെ നീങ്ങുന്നു ഞങ്ങളുടെ ജീവിതം,.

ആർക്കും ഒരു ഉപദ്രവകാരികളോ സൽപ്രവർത്തി ചെയ്യാത്തവരോ കണ്ണിൽച്ചോരയില്ലാത്തവരായോ ഈ ജീവിതവഴിത്താരയിൽ ഒരു വാക്കുകൾക്കൊണ്ടോ വല്ലാത്ത നോട്ടംകൊണ്ടുപോലും മറ്റുള്ളവർക്ക് ഒരു നീരസത്തിനു വഴി തെളിക്കരുതേയെന്ന ഒറ്റപ്രാർത്ഥനയാണ്‌ ഈ പിന്നിട്ട ദിനങ്ങളിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നത്

ആയിസുകൾക്ക് ദൈർഖ്യം നീട്ടികിട്ടിയാൽ ഇതേ പ്രാർഥനകൾ അത് ജീവിതകാലം മുഴുവൻ തുടരുവാൻ ജഗദീശ്വരന്റെ അനുഗ്രം ഉണ്ടാവണം...

ഞങ്ങളെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന സ്വജന ബന്ധുമിത്രാതികൾ, സഹപ്രവർത്തകർ അഭ്യൂതകാംഷികൾ സ്നേഹിതർ സുഹൃത്തുക്കൾ അവരുടെ കുടുംബാഗങ്ങൾ എല്ലാവർക്കും അകമഴിഞ്ഞ നന്ദി, തീർത്താൽ തീരാത്ത കടപ്പാടുകൾ അതിലേറെ മനസ്സുനിറഞ്ഞ സ്നേഹം...

ഇതു ഞങ്ങളോട് തുടരുക, എല്ലാവർക്കുമായി പ്രാർത്ഥനകൾ എന്റെയും എന്റെ കുടുംബത്തിന്റെയും ഈശ്വര നാമത്തിൽ നേരുന്നു..

സസ്നേഹം, കണ്ണൻ സാഗർ & ഗീതാകണ്ണൻ

മക്കൾ : പ്രവീൺ കണ്ണൻ, മീനാക്ഷി കണ്ണൻ...