Thursday 12 November 2020 09:27 AM IST : By സ്വന്തം ലേഖകൻ

ഇനി നിന്റെ കൈ പിടിച്ച്...! നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വിവാഹിതനായി

kannan-venu

നടന്‍ നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി. നായരാണ് വധു.

തിരുവനന്തപുരം ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ച്, കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.