Saturday 13 April 2019 12:21 PM IST : By സ്വന്തം ലേഖകൻ

കപിലിന്റെ ചെകുത്താൻമാർ ബോളിവുഡിൽ! ഫസ്റ്റ് ലുക്ക് വൈറൽ

kapil

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് 83. രൺവീർ സിങ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, താരം ആരാധകരുമായി പങ്കു വച്ചു.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി തമിഴ്താരം ജീവ വേഷമിടുന്നു. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ധര്‍മ്മശാലയില്‍ ക്രിക്കറ്റ് പരിശീലനത്തിലാണ് അഭിനേതാക്കള്‍.