Wednesday 27 July 2022 10:31 AM IST : By സ്വന്തം ലേഖകൻ

കുര്യച്ചൻ ‘കടുവ’യെങ്കിൽ കൊട്ട മധു ‘പുലി’: ‘കാപ്പ’യുടെ ലൊക്കേഷൻ വിഡിയോ വൈറൽ

prithviraj

‘കടുവ’യുടെ വൻ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന‘കാപ്പ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ഒരു ആക്ഷൻ സീനിന്റെ ചിത്രീകരണമാണ് വിഡിയോയിൽ.

കൊട്ട മധു എന്ന ഗുണ്ടാനേതാവിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിൽ. ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലയാണ് കാപ്പയാകുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാകുന്ന ആദ്യ ചിത്രമാണ് ഇത്. ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. അപര്‍ണ ബാലമുരളിയാണ് നായിക. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.