Monday 15 October 2018 03:36 PM IST : By സ്വന്തം ലേഖകൻ

‘ലൗ’ എന്ന വാക്കിനെ ‘ലസ്റ്റ്’ കീഴടക്കി; പുതിയകാല പ്രണയ ചിത്രങ്ങളെ വിമർശിച്ച് കരണ്‍ ജോഹര്‍

karan-new

പുതിയ കാലത്ത് പ്രണയ ചിത്രങ്ങളിൽ പ്രണയമില്ലന്നും കാമമാണ് നിറയുന്നതെന്നും ബോളിവുഡ് സംവിധായകൻ കരണ്‍ജോഹര്‍.

‘‘ഫാസ്റ്റ് ഫുഡിനെ പോലെ എല്ലാം മാറിയിരിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് ഒരാള്‍ പ്രണയ കഥകള്‍ സൃഷ്ടിക്കുക ?. ഇന്നത്തെ ബന്ധങ്ങളില്‍ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണില്‍ നോക്കിയിരുന്നും മൗനമായിരുന്നുമൊന്നും ഇക്കാലത്ത് പ്രണയം സൃഷ്ടിക്കല്‍ എളുപ്പമല്ല. ‘ചൗദ്വിന്‍ കാ ചാന്ദ്’, ‘കാഗസ് കെ ഫൂല്‍’ പോലുള്ള ചിത്രങ്ങളിലെല്ലാം അനശ്വരമായ പ്രണയമുണ്ട്, വാക്കുകളില്‍ നിര്‍വചിക്കാനാവാത്ത സൗന്ദര്യമുണ്ട് ആ പ്രണയങ്ങള്‍ക്ക്. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ പ്രണയങ്ങളില്‍ പ്രായോഗികത ആണ് നിറയുന്നത്”. കരണ്‍ പറഞ്ഞു.

പഴയ കാലത്തെ പ്രണയം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായെന്നു വരില്ലന്നും നാലക്ഷരമുള്ള ‘ലൗ’ എന്ന വാക്കിനെ ഇന്ന് നാലക്ഷരമുള്ള ‘ലസ്റ്റ്’ എന്ന വാക്ക് കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.