Wednesday 20 February 2019 05:40 PM IST : By സ്വന്തം ലേഖകൻ

അയാളുമായി ഡേറ്റിങ് വേണ്ട! സാറയെ ഉപദേശിച്ച് കരീന

sara-new

സെയ്ഫ് അലി ഖാന്റെ മകൾക്ക് കരീന കപൂർ നൽകിയ ഡേറ്റിങ് ഉപദേശമാണ് ബോളിവുഡിലെ പുതിയ ചർച്ചാ വിഷയം.

സെയ്ഫ് അലി ഖാന്റെ ആദ്യ ബന്ധത്തിലെ മകളും നടിയുമായ സാറ അലി ഖാനാണ് കരീന ഉപദേശം നൽകിയത്.

ഒരു ചാറ്റ് ഷോയിൽ പങ്കെടുക്കവേ, സാറയ്ക്ക് കരീന നല്‍കുന്ന ഡേറ്റിങ് ഉപദേശമെന്തെന്ന ചോദ്യത്തിന്, നിങ്ങളുടെ ആദ്യ നായകനുമായി ഡേറ്റിങ്ങില്‍ ഏര്‍പ്പെടെരുതെന്നായിരുന്നു കരീനയുടെ മറുപടി.

കരീന കപൂറും സാറയും നല്ല സുഹൃത്തുക്കളാണ്. കരീനയോടുള്ള സ്നേഹം സാറ മുന്‍പേ പങ്കു വച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം റിലീസായ കേദാര്‍നാഥാണ് സാറയുടെ ആദ്യ ചിത്രം. ചിത്രത്തിൽ സുഷാന്ത് സിംഗ് രജപുത്തായിരുന്നു നായകന്‍.

കരീനയുടെ പ്രതികരണത്തോടെ സാറ – സുഷാന്ത് ബന്ധത്തിൽ പ്രണയത്തിന്റെ സാധ്യതകൾ തിരയുകയാണ് സോഷ്യൽ മീഡിയ. സുഷാന്തിന്റെ ജന്മദിനത്തില്‍, പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സാറ തന്റെ ഡെറാഡൂണ്‍ യാത്ര പകുതിയിൽ ഉപേക്ഷിച്ചത് വാർത്തയായിരുന്നു.

എന്നാല്‍ കോഫി വിത്ത് കരണില്‍ തനിക്ക് കാര്‍ത്തിക് ആര്യനുമായി ഡേറ്റിങ് നടത്തണമെന്നായിരുന്നു സാറയുടെ പ്രതികരണം.