Monday 18 March 2019 01:03 PM IST : By സ്വന്തം ലേഖകൻ

‘‘അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല’’! വിമർശിച്ചവർക്ക് മാസ് മറുപടിയുമായി കരീന കപൂർ

thaimoor-new

മകൻ തൈമൂറുമായി ബന്ധപ്പെടുത്തി തനിക്കെതിരെയുയർന്ന വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കരീന കപൂർ. മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും കുഞ്ഞിനെ കരീന പട്ടിണിക്കിടുകയാണെന്നും സമൂഹമാധ്യമങ്ങളിൽ വിമര്‍ശനങ്ങളുയർന്നതിനെതിരെയാണ് ഒരു ടെലിവിഷൻ പരിപാടിക്കിടെ കരീനയുടെ മാസ് പ്രതികരണം.

‘‘അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചധികം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവനിപ്പോൾ നന്നായി തടിക്കാൻ തുടങ്ങിയിരിക്കുന്നു’’.– കരീന പറഞ്ഞു.

‘‘എന്താണ് ഇവർ ചെയ്യുന്നത്? തൈമൂർ എന്താണ് കഴിക്കുന്നത്, എവിടെയാണ് പോകുന്നത്, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴും ആണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്നും ഇങ്ങനെ ആണെങ്കിലോ, അവന് വെറും രണ്ട് വയസേ ആയിട്ടുള്ളൂ’’.– കരീന കൂട്ടിച്ചേര്‍ക്കുന്നു.

സമൂഹമാധ്യമങ്ങളിൽ അമ്മ കരീനയോളവും അച്ഛന്‍ സെയ്ഫ് അലിഖാനോളവും താരമാണ് തൈമൂർ അലിഖാൻ. തൈമൂറുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. തൈമൂറിന്റെ ആയയുടെ ശമ്പളം പോയ വാരം വലിയ ചർച്ചയായിരുന്നു.