Tuesday 19 February 2019 02:10 PM IST : By സ്വന്തം ലേഖകൻ

വന്ന വഴി മറക്കരുത്! പ്രിയങ്കയോട് പരിഭവിച്ച് കരീന

kareena-newe

വന്ന വഴി മറക്കരുതെന്ന് കരീന കപൂർ പ്രിയങ്ക ചോപ്രയോട് പറഞ്ഞതാണ് ബോളിവുഡിലെ പുത്തൻ വിശേഷം. കോഫി വിത്ത് കരണിൽ അതിഥികളായി പങ്കെടുക്കവേയാണ് ഇരുവരും തമ്മിൽ തർക്കമായത്.

ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് പ്രിയങ്ക. അതിനിടെയാണ് കരീനയുടെ വക കൊട്ട്.

നടൻ വരുൺ ധവാന്റെ കാമുകിയുടെ പേര് എന്താണെന്നറിയാമോ എന്ന കരണിന്റെ ചോദ്യത്തിന്, ‘ഇല്ല’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് കരീന പരിഭവിച്ചത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞതെന്താണെന്നു ചോദിച്ച കരീന, നിങ്ങൾക്കിപ്പോൾ ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ, വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് പറഞ്ഞു.

എന്തായാലും കരീനയുടെ ഉപദേശവും പ്രിയങ്കയുടെ മറവിയും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.