Thursday 06 December 2018 03:14 PM IST : By സ്വന്തം ലേഖകൻ

ഇതാണ് കരീനയുടെ സൗന്ദര്യ രഹസ്യം; വർക്കൗട്ട് വിഡിയോ പുറത്തു വിട്ട് പരിശീലകൻ

kareena-new

ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും കൃത്യമായി ശ്രദ്ധ ചെലുത്തുന്ന താരമാണ് ബോളിവുഡ് താരം കരീന കപൂർ. അമിത വണ്ണമില്ലാത്ത താരത്തിന്റെ സൂപ്പർ ലുക്കിന്റെ രഹസ്യമെന്തെന്ന് ആരാധകരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയാണ് ഇപ്പോൾ കരീനയുടെ പരിശീലകൻ നമ്രത പുരോഹിത് പുറത്തു വിട്ടിട്ടുള്ള വിഡിയോ. ജിമ്മിൽ കടുത്ത വർക്കൗട്ടിലേർപ്പെട്ടിരിക്കുന്ന കരീനയാണ് വിഡിയോയിൽ. സാധാരണയില്‍ കവിഞ്ഞ്, അല്‍പം കൂടി കടുത്ത വ്യായാമ മുറകളാണ് കരീന പിന്തുടരുന്നത്. ഇതിനായി എത്ര മണിക്കൂർ വേണമെങ്കിലും ജിമ്മിൽ ചിലവഴിക്കാൻ അവർ തയാറാണത്രേ.