Tuesday 28 January 2020 06:40 PM IST : By സ്വന്തം ലേഖകൻ

പേരിലും പ്രമേയത്തിലും വെറൈറ്റി; കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ടൈറ്റിൽ പോസ്റ്റർ എത്തി

knb

പേരിലും പ്രമേയത്തിലും വ്യത്യസ്തതയൊളിപ്പിച്ച് ഒരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രം കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ആണ് പ്രേക്ഷകരിലേക്കെത്തുന്നത്. കാത്തിരിപ്പിന് വേഗമേറ്റന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. യുവതാരം ആന്റണി പെപ്പേയുടെ ഫെസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ഒരു ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പൻസ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹൻ ആണ്. എഡിറ്റിങ് റെക്‌സൺ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിർവഹിച്ചിരിക്കുന്നു. കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിലൂടെ നായക നിരയിലേക്കെത്തുന്നു.