Friday 08 March 2019 11:59 AM IST : By സ്വന്തം ലേഖകൻ

കാർത്തിയോടൊപ്പം ജ്യോതിക ? ജീത്തുവിന്റെ ചിത്രത്തിൽ തമിഴകം കാത്തിരുന്ന കൂട്ടുകെട്ട്

karthi-new

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ യുവതാരം കാർത്തി നായകനാകുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഇരട്ടി മധുരം പോലെ, ചിത്രത്തിൽ ജ്യോതികയുമുണ്ടാകുമെന്ന റിപ്പോർട്ടുകൾ സജീവമാകുന്നു.

കമൽഹാസനെ നായകനാക്കിയൊരുക്കിയ ‘പാപനാശം’ ആണ് ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. കാർത്തി ചിത്രത്തിന് ജീത്തുവിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.

അങ്ങനെയെങ്കിൽ ഇതാദ്യമായാകും കാർത്തി, ജ്യോതികയോടൊപ്പം ഒരു ചിത്രത്തിൽ ഒന്നിക്കുക. കാർത്തിയുടെ നായികയല്ല എങ്കിലും ഒരു സുപ്രധാന കഥാപാത്രത്തെയാകും ജോ ചിത്രത്തിൽ അവതരിപ്പിക്കുകയത്രേ. മറ്റു വിവരങ്ങൾ ലഭ്യമല്ല.

‘കാട്രിൻ മൊഴി’ യാണ് ജ്യോതികയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ‘ദേവ്’ ആൺ കാർത്തി നായകനായി റിലീസിനെത്തിയ പുതിയ ചിത്രം. കാളിദാസ് ജയറാം നായകനായി തിയേറ്ററിലെത്തിയ ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’യാണ് ജീത്തുവിന്റെ പുതിയ ചിത്രം. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു ഈ വര്‍ഷം ബോളിവുഡിലും തുടക്കമിടും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കുകയാണ്.