Thursday 13 June 2019 12:38 PM IST : By സ്വന്തം ലേഖകൻ

ഓർമകളിൽ വസന്തമായി എത്രയെത്ര ഫ്രെയിമുകൾ! കാർത്തികയുടെ പുതിയ ചിത്രം വൈറൽ

karthika-new-1

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കാർത്തിക. താളവട്ടം, ഉണ്ണികളേ ഒരു കഥ പറയാം, ദേശനാടനക്കിളി കരയാറില്ല, ഗാന്ധിനഗർ സെക്കന്റ ് സ്ട്രീറ്റ് എന്നിങ്ങനെ കാർത്തികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയ ചിത്രങ്ങളെത്രയോ.

വിവാഹ ശേഷം സിനിമ വിട്ട കാർത്തിക അപൂർവമായി മാത്രമാണ് പിന്നീടു വാർത്തകളിലെത്തിയിട്ടുള്ളത്. പൊതു ചടങ്ങുകളിലും അപൂർവമായി മാത്രമേ താരം പങ്കെടുക്കാറുള്ളൂ.

ഇപ്പോഴിതാ കാർത്തികയുടെ ചില പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നു. കാർത്തികയുടെ മകന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ മാസം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൾ വൈറലാകുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

karthika-new-2