Friday 17 January 2020 12:03 PM IST : By സ്വന്തം ലേഖകൻ

കാർത്തികയുടെ മകന്‍ വിവാഹിതനായി! ചിത്രങ്ങൾ വൈറൽ: ആശംസകളുമായി താരങ്ങൾ

karthika-new

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് കാർത്തിക. നിരവധി ഹിറ്റുകളിൽ, മികച്ച കഥാപാത്രങ്ങളിലൂടെയും പ്രകടനത്തിലെ അനായാസതയിലൂടെയും കാർത്തിക പ്രേക്ഷകരുടെ ഇഷ്ടം നേടി. വിവാഹ ശേഷം സിനിമ വിട്ട കാർത്തിക പിന്നീട് പൂർണമായും കുടുംബജീവിതത്തിന്റെ തിരക്കിലായിരുന്നു.

കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. പൂജയാണ് വിഷ്ണുവിന്റെ വധു. വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടനും നർത്തകനുമായ വിനീത് ഫെയ്സ്ബുക്കിൽ നവദമ്പതികൾക്ക് ആശംസകള്‍ കുറിച്ചതാണ് ഇപ്പോൾ വൈറൽ.

ചിത്രങ്ങളിൽ വധൂവരൻമാർക്കൊപ്പം കാർത്തിക, സുരേഷ് ഗോപി, രാധിക സുരേഷ് ഗോപി, കാവാലം ശ്രീകുമാർ എന്നിവരെയും കാണാം.

വിനീതും കാര്‍ത്തികയും അടുത്ത സുഹൃത്തുക്കളാണ്.