Monday 20 January 2020 06:00 PM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ലുക്കിൽ ലാലേട്ടൻ, കാർത്തികയുടെ മകന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി താരം: വിഡിയോ

karthika

മലയാളം നെഞ്ചേറ്റിയ പ്രിയനായികമാരിൽ ഒരാളാണ് കാർത്തിക. ഒരു കാലത്തിന്റെ നായികാസങ്കൽപ്പങ്ങളുടെ അഴകും മിഴിവും കാർത്തികയുടെ കഥാപാത്രങ്ങൾ കൂടിയായിരുന്നു. മോഹൻലാൽ–കാർത്തിക ജോഡിയെ അക്കാലത്ത് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

ഇരുവരും ഒന്നിച്ചപ്പോൾ മലയാളത്തിനു ലഭിച്ചത് ഒരു പിടി നല്ല സിനിമകൾ. താളവട്ടം, ഗാന്ധിനഗർ സെക്കന്റ ് സ്്ട്രീറ്റ്, ദേശാടനക്കിളി കരയാറില്ല, സൻമനസുള്ളവർക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി എത്രയെത്ര ഹിറ്റുകൾ.

വിവാഹശേഷം സിനിമയിൽ നിന്നു വിട്ട കാർത്തിക, ഇപ്പോൾ പൊതു ചടങ്ങുകളിലും അത്ര സജീവമല്ല. കഴിഞ്ഞ ദിവസം താരത്തിന്റെ മകന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുൾപ്പടെ വൈറലായിരുന്നു.

ഇപ്പോഴിതാ, കാര്‍ത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹ റിസപ്ഷനിൽ മോഹൻലാൽ പങ്കെടുത്തതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

നേരത്തെ വിഷ്ണുവിന്റെ വിവാഹത്തിന് സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ ആശംസകളുമായി എത്തിയിരുന്നു. നടന്‍ വിനീതായിരുന്നു വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.