Friday 12 April 2019 09:36 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ വേഷമൊക്കെ കെട്ടി വന്നത്’! ആൻഡ്രിയയെ ട്രോളി കസ്തൂരി: വിഡിയോ

kasthoori-new

പൊതു ചടങ്ങുകളിൽ സാധാരണ മോഡേൺ വസ്ത്രം ധരിച്ചാണ് നടി ആൻഡ്രിയ എത്താറ്. എന്നാൽ തന്റെ പുതിയ തമിഴ്ചിത്രം ‘മാളിഗൈ’യുടെ ടീസർ ലോഞ്ചിന് പതിവിൽ നിന്നു വ്യത്യസ്തമായി സാരിയണിഞ്ഞാണ് താരമെത്തിയത്. എന്നാൽ ആൻഡ്രിയയുടെ സാരി ഗെറ്റപ്പിനെ ചടങ്ങിൽ വച്ചു തന്നെ ട്രോളുകയായിരുന്നു നടി കസ്തൂരി. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇളംപച്ച നിറത്തിലുള്ള പട്ടുസാരിയും വെള്ള കല്ലു പതിപ്പിച്ച മാലയും ജിമിക്കി കമ്മലുമായിരുന്നു ആന്‍ഡ്രിയയുടെ വേഷം.

ആന്‍ഡ്രിയ തന്റെ അടുത്തെത്തിയപ്പോൾ, ‘നിങ്ങള്‍ക്ക് നായകന്‍മാരേക്കാള്‍ ഉയരമുണ്ടല്ലോ. എനിക്ക് ആപ്പിൾ ബോക്സ് എടുത്തു തരൂ. എന്നാലേ ശരിയാകുകയുള്ളൂ’ എന്നായിരുന്നു കസ്തൂരിയുടെ ആദ്യ കമന്റ ്. ഹൈ ഹീല്‍ ഇട്ടതുകൊണ്ടാണ് ഇത്രയും ഉയരം തോന്നുന്നതെന്നായിരുന്നു ഇതിന് ആന്‍ഡ്രിയയുടെ മറുപടി.

‘‘സാധാരണ ഞാന്‍ സാരിയാണ് ഉടുക്കാറ്. ആന്‍ഡ്രിയ വരുന്നു എന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ വേഷമൊക്കെ കെട്ടി വന്നത്. ഇപ്പോള്‍ നിങ്ങള്‍ സാരിയുടുത്തു വന്നിരിക്കുന്നു. എന്തായാലും നന്നായിട്ടുണ്ട്’ - ആൻഡ്രിയയെ അഭിനന്ദിക്കാനും കസ്തൂരി മറന്നില്ല.

ചുവന്ന സ്ലീവ് ലെസ് ഗൗണ്‍ ആയിരുന്നു കസ്തൂരിയുടെ വേഷം.