Wednesday 08 May 2019 08:55 AM IST : By സ്വന്തം ലേഖകൻ

‘രൺബീർ വ്യാജ അക്കൗണ്ടിലൂടെ ആളുകളെ നിരീക്ഷിക്കാറുണ്ട്’! തുറന്നു പറഞ്ഞ് കത്രീന

katrina-new

ബോളിവുഡിലെ സൂപ്പര്‍ നായികയും പ്രണയ–ഗോസിപ്പുകോളങ്ങളിലെ സ്ഥിരം സാന്നിധ്യവുമാണ് കത്രീന കൈഫ്. സൽമാൻ ഖാനുമായും രൺബീർ കപൂറുമായുമൊക്കെ കത്രീന പ്രണയത്തിലായതും അവയൊക്കെ തകർച്ചയിലേക്കു കൂപ്പുകുത്തിയതും സിനിമാ ലോകത്തെ ചൂടൻ വാർത്തകളായിരുന്നു. എന്നാൽ തന്റെ പ്രണയ പരാജയങ്ങളെക്കുറിച്ച് പരിധി വിട്ട് സംസാരിക്കാനോ, മറ്റാരെയും കരിവാരിത്തേക്കാനോ ഒരു കാലത്തും കത്രീന ശ്രമിച്ചിട്ടില്ല. മാത്രമല്ല, നിലവിൽ ‘സിംഗിള്‍’ ആയി തുടരുന്ന നടി കൂടിയാണ് കത്രീന.

ഇപ്പോഴിതാ അർബാസ് ഖാൻ അവതാരകനായുള്ള ചാറ്റ് ഷോ ‘പിൻചിൽ’ അതിഥിയായെത്തി, ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് താരം.

ആളുകളെ മറഞ്ഞിരുന്ന് നിരീക്ഷിക്കാന്‍ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന്, ‘ഏയ്, എനിക്ക് അത്തരത്തിൽ അക്കൗണ്ട് ഒന്നുമില്ല. പക്ഷേ, അത് ഉള്ള ഒരാളെ എനിക്ക് അറിയാം. രൺബീർ കപൂർ വ്യാജ അക്കൗണ്ടിലൂടെ ആളുകളെ നിരീക്ഷിക്കാറുണ്ട്. ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ എന്നെ പഠിപ്പിച്ചതും രൺബീറാണ്...’ എന്നായിരുന്നു കത്രീനയുടെ മറുപടി.

രൺബീര്‍ കപൂറുമായി കത്രീന പ്രണയത്തിലാണെന്നും ഇരുവരും ലിവ് ഇൻ റിലേഷൻ ഷിപ്പിലാണെന്നുമൊക്കെ ഒരുകാലത്ത് വാർത്ത വന്നിരുന്നു. പക്ഷേ 2016–ൽ ഇരുവരും പിരിഞ്ഞത്രേ. ഇപ്പോൾ രൺബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണന്നും വിവാഹിതരാകാൻ പോകുകയാണെന്നുമാണ് പുതിയ വാർത്ത.