Wednesday 20 March 2019 09:22 AM IST : By സ്വന്തം ലേഖകൻ

2.3 കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി കത്രീന! പുതിയ കാറിനും അതേ നമ്പർ

katrina-new

ബോളിവുഡ് താരങ്ങൾ ആഡംബര വാഹനങ്ങളോട് അൽപം പ്രണയം കൂടിയവരാണ്. പല താരങ്ങളും പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വാർത്തയും വിശേഷങ്ങളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരസുന്ദരി കത്രീന കൈയ്ഫ് സുരക്ഷയും ആഡംബരവും ഒരുപോലെ നൽകുന്ന ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്വന്തമാക്കിയതിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത്. ഏകദേശം 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവർ എൽഡബ്ല്യുബിയാണ് കത്രീന വാങ്ങിയത്. ശിൽപ ഷെട്ടി, ആലിയ ഭട്ട്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവര്‍ക്കും ഈ മോഡൽ റേഞ്ച് റോവറുണ്ട്.

കത്രീനയുടെ വാഹനത്തിന്റെ ചിത്രം ഇതിനോടകം വൈറലാണ്. കത്രീനയുടെ തന്നെ ഔഡി ക്യൂ 7നും റേഞ്ച് റോവർ വോഗും 8822 എന്ന നമ്പർ സ്വന്തമാക്കി. തന്റെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും കത്രീന നൽകിയിരിക്കുന്നത്.

ലാൻഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ വോഗ്. വോഗിന്റെ ലോങ് വീൽബെയ്സ് പതിപ്പാണ് എൽഡബ്ല്യുബി.