Saturday 25 January 2020 01:57 PM IST : By സ്വന്തം ലേഖകൻ

കാവലായി അയാൾ വരുന്നു! സുരേഷ് ഗോപിയുടെ ‘കാവൽ’ തുടങ്ങി

kaval

സുരേഷ് ഗോപി മലയാളത്തിൽ വീണ്ടും സജീവമാകുന്നു.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ‘കാവല്‍’ കട്ടപ്പനയില്‍ ചിത്രീകരണം ആരംഭിച്ചു.
അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന കാവൽ, ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളുടെ കഥ ദൃശ്യവൽക്കരിക്കുന്ന ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും.
ലാൽ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സയാ ഡേവിഡ് ആണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.
ഐ.എം വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം – നിഖിൽ എസ് പ്രവീൺ, സംഗീതം-രഞ്ജിൻ രാജ്, എഡിറ്റർ-മൻസൂർ മുത്തൂട്ടി, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-നിസ്സാർ, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ഒാള്‍ഡ് മങ്കസ്, പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.