മലയാളത്തിന്റെ പ്രിയതാരം ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി ഇനി ഡോക്ടർ മീനാക്ഷി. മകൾ എംബിബിഎസ് വിജയകരമായി പൂർത്തിയാക്കിയ സന്തോഷം ദിലീപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ദിലീപിന്റെ ജീവിതപങ്കാളി കാവ്യ മാധവന്‍ മീനാക്ഷിയ്ക്ക് ആശംസകൾ നേരുന്ന സോഷ്യൽ മീഡിയ പോസ്റ്റും വൈറലാകുന്നു.
ഒടുവിൽ നീ അതു നേടിയെന്നും അർപ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മീനാക്ഷിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ദൈവം അനുഗ്രഹിക്കട്ടേയെന്നുമാണ് ദിലീപിനും മീനാക്ഷിക്കുമൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് കാവ്യ കുറിച്ചത്.
മീനാക്ഷിയുടെ ബിരുദദാന ചടങ്ങിനിടെ പകർത്തിയതാണ് ഈ ചിത്രം.