മലയാളത്തിന്റെ പ്രിയനടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്.
ഇപ്പോഴിതാ, പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ തന്റെ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് കാവ്യ.
‘വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി’ എന്നാണ് ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങൾക്കൊപ്പം കാവ്യ കുറിച്ചത്.
2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ അവസാനം അഭിനയിച്ചത്. 2019 ഒക്ടോബറില്‍ ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.