Monday 06 April 2020 02:29 PM IST : By സ്വന്തം ലേഖകൻ

‘ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു’! എന്നാണ് വിവാഹം എന്നു ചോദിക്കുന്നവരോട് കീർത്തി പറയുന്നതിങ്ങനെ

keerthy

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരനായിക കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനെതിരെ താരത്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്. ഇപ്പോഴിതാ, തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും വാർത്ത സത്യമല്ലെന്നും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കീർത്തിയും.

“ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല”.– ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കീർത്തി പറയുന്നു.