Saturday 04 April 2020 01:18 PM IST : By സ്വന്തം ലേഖകൻ

കീര്‍ത്തി സുരേഷിന്റെ വിവാഹം! സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ സത്യമെന്ത്: വിശദീകരണവുമായി കുടുംബം

keerthy

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് നിമിഷ നേരം കൊണ്ടാണ് വൈറലായത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് താരത്തിന്റെ കുടുംബം വനിതയോട് വ്യക്തമാക്കി. തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും കീര്‍ത്തിയുടെ കുടുംബം പറയുന്നു.


കീര്‍ത്തി സുരേഷിന്റെ വിവാഹം ഒരു പ്രമുഖ വ്യവസായിയുമായി തീരുമാനിച്ചെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്.


നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി ഇപ്പോള്‍ തെന്നിന്ത്യയിലെ പ്രിയ നായികയാണ്. മലയാളത്തില്‍ മരക്കാര്‍-അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റെ പുതിയ റിലീസ്.