Tuesday 18 January 2022 12:28 PM IST : By സ്വന്തം ലേഖകൻ

നെഗറ്റീവ് എന്നത് ഇപ്പോള്‍ ഒരു പോസിറ്റീവാണ്: കീര്‍ത്തി സുരേഷ് കോവിഡ് നെഗറ്റീവ്

keerthy

കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം കുറിച്ച് നടി കീര്‍ത്തി സുരേഷ്. നെഗറ്റീവ് എന്നത് ഇപ്പോള്‍ ഒരു പൊസിറ്റീവാണെന്നാണ് തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കീർത്തി കുറിച്ചത്. തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‍നേഹത്തിനും താരം നന്ദി പറഞ്ഞു.

ഗുഡ് ലക്ക് സഖിയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ടയിലും കീര്‍ത്തി സുരേഷാണ് നായിക. സാനി കായിദം, ഭോലാ ശങ്കര്‍ തുടങ്ങിയവയിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്.