നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിൽ ആണ് വരൻ. ഗോവയില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കിറ്റി എന്നെഴുതിയ മേക്കപ്പ് ഗൗണുമായി ബ്രൈഡ് ടു ബി ചടങ്ങുകള്‍ക്ക് തയ്യാറാവുന്നതിന്റെ ചിത്രം കീർത്തി ഇന്നലെ പങ്കുവച്ചിരുന്നു.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. വരുണ്‍ ധവാനൊപ്പമുള്ള ബേബി ജോണ്‍ ആണ് കീര്‍ത്തിയുടെ പുതിയ ചിത്രം.