പോയ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം, ജോജിയിലൂടെ ദിലീഷ് പോത്തന് മികച്ച സംവിധായകനായി. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.
ജൂറി പരാമർശം –ജിയോ ബേബി (ഫ്രീഡം ഫൈറ്റ് ഏകോപനം). ജൂറി പരാമർശം – ഷെറി ഗോവിന്ദ് (കഥ, തിരക്കഥ– അവനോവിലോന).
മികച്ച ചലച്ചിത്ര ഗ്രന്ഥം – ചമയം – പട്ടണം റഷീദ്.
മികച്ച ചലച്ചിത്ര ലേഖനം – ജിതിൻ കെ.സി (മലയാള സിനിമയിലെ ആണൊരുത്തൻമാർ).
ട്രാൻസ്ജെൻഡർ സ്പെഷ്യൽ പുരസ്കാരം – നേഹ.എസ് (അന്തരം).
മികച്ച കുട്ടികളുടെ ചിത്രം – കാടകലം.
മികച്ച നവാഗത സംവിധായകൻ – കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട).
ജനപ്രിയ ചിത്രം – ഹൃദയം.
മികച്ച നൃത്ത സംവിധാനം – അരുൺ ലാൽ (ചവിട്ട്).
മികച്ച ചമയം– രഞ്ജിത്ത് അമ്പാടി (ആർക്കറിയാം).
കലാസംവിധാനം – എ.വി ഗോകുൽദാസ് (തുറമുഖം)
എഡിറ്റിങ് – മഹേഷ് നാരായണൻ,
ഗായിക – സിതാര കൃഷ്ണകുമാർ ( കാണെക്കാണെ, പാൽനിലാവിൻ...)
ഗായകൻ – പ്രദീപ് കുമാർ (മിന്നൽ മുരളി, രാവിൻ...)
സംഗീത സംവിധാനം – ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം)
ഗാനരചന – ബി.കെ ഹരിനാരായണൻ.
അവലംബ തിരക്കഥ – ശ്യാം പുഷ്കരൻ ( ജോജി)
തിരക്കഥ – കൃഷാം ആർ.കെ
ക്യാമറ – മധു നീലകണ്ഠൻ
കഥ – ഷാഹി കബീർ നായാട്ട്
സ്വഭാവ നടി – ഉണ്ണിമായ – ജോജി
സ്വഭാവ നടി – സുമേഷ് മൂർ – കള
നടി – രേവതി – ഭൂതകാലം
നടൻ – ബിജു മേനോൻ, ജോജു ജോർജ്.
മികച്ച ചിത്രം – ആവാസവ്യൂഹം.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ ജൂറി പുരസ്കാരങ്ങൾ നിശ്ചയിച്ചത്. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40–45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.