Saturday 06 March 2021 10:47 AM IST : By സ്വന്തം ലേഖകൻ

വീണ്ടും സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍! ‘ഖൊ ഖൊ’ ടീസർ എത്തി

rajisha

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍. ‘ഖൊ ഖൊ’ എന്ന് പേരിട്ട ചിത്രം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ എത്തി. ഫസ്റ്റ് പ്രിന്റ ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും.

ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണ് ഖൊ ഖൊ. ടോബിന്‍ തോമസ് ഛായാഗ്രഹണവും സിദ്ധാര്‍ഥ് പ്രദീപ് സംഗീതവും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.