Tuesday 31 March 2020 12:41 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ക്ക് ഒരു വലിയ ഹൃദയമുണ്ട്. നിങ്ങള്‍ ഒരു മാതൃകയാകുന്നു! സുമലതയെ അഭിനന്ദിച്ച് ഖുശ്ബു

kush

പ്രധാന മന്ത്രിയുടെ കൊറോണ റിലീഫ് ഫണ്ടിലേക്ക് തന്റെ എം.പി റിലീഫ് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നല്‍കിയ നടി കൂടിയായ സുമലത അംബരീഷ് എം.പിയെ അഭിനന്ദിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു.
നിങ്ങള്‍ക്ക് ഒരു വലിയ ഹൃദയമുണ്ട്. നിങ്ങള്‍ ഒരു മാതൃകയാകുന്നു എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
ഖുശ്ബുവിന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് സുമലതയും രംഗത്തെത്തി.
അക്ഷയ്കുമാര്‍ ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങളും പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ ഫണ്ടിലേക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.