Monday 30 November 2020 09:05 AM IST : By സ്വന്തം ലേഖകൻ

താരങ്ങൾ ആഘോഷമാക്കിയ താരവിവാഹം! റോഷ്‌നയും കിച്ചുവും ഇനി ഒന്ന്: വിഡിയോ

kichu-1

നടി റോഷ്‌ന ആന്‍ റോയിയുടെയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസിന്റെയും വിവാഹ വിഡിയോ ശ്രദ്ധേയമാകുന്നു. ആലുവയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹച്ചടങ്ങുകൾക്കു ശേഷം കൊച്ചിയില്‍ സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കായി പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിരുന്നു.

കഴിഞ്ഞ മാസം മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം.