Monday 18 June 2018 02:51 PM IST : By സ്വന്തം ലേഖകൻ

ഒരു ലക്ഷത്തിന്റെ തിളക്കം; ‘കിടുവിന്റെ’ ട്രെയിലർ സോഷ്യൽ മീഡിയയിലും കിടു– വിഡിയോ

kidu

യുവതാരങ്ങളെ അണിനിരത്തി മജീദ് അബു ഒരുക്കുന്ന ചിത്രമാണ് ‘കിടു’. റംസാൻ മുഹമ്മദ്, അനഘ സ്റ്റിബിൻ, ലിയോണ ലിഷോയ്, മിനൺ ജോൺ, അൽത്താഫ് മനാഫ്,അയ്‌മോൻ, വിഷ്ണു തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രണയവും ആക്ഷനും കൊണ്ട് സമ്പന്നമാണ്.

ചിത്രത്തിനായുള്ള കാത്തിരിപ്പിനിടെ ആകാംക്ഷയേറ്റി ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം കാഴ്ച്ചക്കാരാണ് ഈ യുവതാര ചിത്രത്തെ തേടിയെത്തിയത്.

മജീദ് അബു കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന'കിടു'വിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിമൽ ടി കെയാണ്. ജൂൺ 29 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം പി കെ സാബുവും നസീറ കെയും ചേർന്നാണ് പീ കേ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിട്ടുള്ളത്.