Thursday 29 July 2021 09:24 AM IST : By സ്വന്തം ലേഖകൻ

‘കിങ് ഓഫ് കൊത്ത’: ജോഷിയുടെ മകനും ഡി.ക്യുവും ഒന്നിക്കുന്നു

king-of-kotha

ആരാധകരിൽ ആവേശമുണർത്തി ദുൽഖർ–അഭിലാഷ് ജോഷി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. സംവിധായകന്‍ ജോഷിയുടെ മകനാണ് അഭിലാഷ്. ചിത്രത്തിന് ‘കിങ് ഓഫ് കൊത്ത’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ‘കിങ് ഓഫ് കൊത്ത’യുടെ തിരക്കഥ ഒരുക്കുന്നത്.

കയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.