Saturday 01 February 2020 12:30 PM IST : By സ്വന്തം ലേഖകൻ

ഹൃദയപ്പൊരുത്തത്തിന്റെ 50 വർഷങ്ങൾ! ദാസേട്ടനും പ്രഭച്ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ആരാധക ലോകം

yesudas-new

വിവാഹ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിച്ച് ഗാനഗന്ധർവൻ കെ.ജെ യേശുദാസും ഭാര്യ പ്രഭയും. 1970 ഫെബ്രുവരി 1 ന് ആയിരുന്നു പ്രഭ യേശുദാസിന്റെ ജീവിതസഖിയായത്. വിവാഹ വാർഷികത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന ദാസേട്ടനും പ്രഭച്ചേച്ചിക്കും നിരവധി പേരാണ് ആശംസകൾ നേരുന്നത്. സോഷ്യൽ മീഡിയയിലും ആരാധകർ ഇവരുടെ ചിത്രം പോസ്റ്റ് ചെയ്ത് ആശംസകൾ കുറിക്കുന്നുണ്ട്.

വിജയ് യേശുദാസ്, വിനോദ് യേശുദാസ്, വിശാല്‍ യേശുദാസ് എന്നിവരാണ് യേശുദാസ് – പ്രഭ ദമ്പതികളുടെ മക്കൾ.

പൊതുചടങ്ങുകളിലും പരിപാടികളിലും യേശുദാസിനൊപ്പം എപ്പോഴും പ്രഭയും ഉണ്ടാകും. മലയാളികളുടെ പ്രിയ ദമ്പതികളായി ഇരുവരും മാറിയതും സ്നേഹത്തിന്റെ ഈ ഇഴയടുപ്പത്തിലൂടെയാണ്. ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെയും സൗഖ്യത്തോടെയും ഈ ജീവിതയാത്ര ഒന്നിച്ച് മുന്നോട്ടൊഴുകട്ടെ എന്നാണ് ആരാധകർ ഇരുവരെയും ആശംസിക്കുന്നത്.