Thursday 14 June 2018 09:56 AM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞനിയത്തിക്കുട്ടിക്ക് വീണ്ടും സ്വാഗതം’; കൂടെയിലെ നസ്രിയയുടെ സോംഗ് ടീസറിന് സ്വാഗതമോതി പൃഥ്വി–വിഡിയോ

nas

കാത്തിരിപ്പുകൾക്ക് വേഗം കൂടുകയാണ്. മലയാളത്തിന്റെ ക്യൂട്ട് റൊമാന്റിക് നായിക നസ്രിയ നസീമിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആദ്യ സമ്മാനമെത്തി.

അഞ്ജലി മേനോൻ ചിത്രം ‘കൂടെയിൽ’ നിന്നും ആദ്യ സോംഗ് ടീസറെത്തി. ‘ആരാരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറിൽ നസ്രിയയാണ് പ്രത്യക്ഷപ്പെടുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘു ദീക്ഷീത് ആണ് സംഗീതമൊരുക്കുന്നത്.

https://www.vanitha.in/celluloid/movies/koode-anjali-menon-movie-aararo-song-teaser-video-nazriya.htmlരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറിൽ നസ്രിയയാണ് പ്രത്യക്ഷപ്പെടുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘു ദീക്ഷീത് ആണ് സംഗീതമൊരുക്കുന്നത്.

അതേസമയം നസ്രിയയുടെ വിവാഹ ശേഷമുള്ള വെള്ളിത്തിരയിലെ തിരിച്ചു വരവിനെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പൃഥ്വിരാജും സ്വാഗതം ചെയ്തു. കുഞ്ഞനിയത്തിക്കുട്ടിക്ക് സ്വാഗതമെന്ന് കുറിച്ച് കൊണ്ട് പൃഥ്വി ടീസർ ഫെയ്്ബുക്കിൽ ഷെയർ ചെയ്തു.

പേര് സൂചിപ്പിക്കും പോലെ ഊഷ്മളമായ സൗഹൃദവും സ്നേഹവുമാണ് ചിത്രത്തിന്റെ കഥാതന്തു. പൃഥ്വിരാജിനും നസ്രിയക്കും പുറമേ പാർവ്വതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതുല്‍ കുല്‍ക്കര്‍ണി,റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്.സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നു.

എം. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.