Wednesday 18 September 2019 03:49 PM IST : By സ്വന്തം ലേഖകൻ

‘മിസ് യൂ വാപ്പ...ഐ ലവ് യൂ...’! ഹൃദയം നനഞ്ഞ്, ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് കൃഷിന്റെ കുറിപ്പ്

krish-new

അച്ഛന്റെ ഓർമകളിൽ നിറഞ്ഞ് അന്തരിച്ച നടൻ സത്താറിന്റെ മകനും നടനുമായ കൃഷ് ജെ സത്താറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല... ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു...മിസ് യൂ വാപ്പ’.– സത്താറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൃഷ് കുറിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ ആണ് കൃഷ് പങ്കുവച്ചിരിക്കുന്നത്.

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്.

1979-ല്‍ ആണ് സത്താറും ജയഭാരതിയും വിവാഹിതരായത്. 1984 സെപ്റ്റംബര്‍ 14ന് ആണ് കൃഷിന്റെ ജനനം.

2013-ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് കൃഷ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മംമ്തയുടെ നായകനായി ടു നൂറാ വിത്ത് ലവിലും ഒരു തെലുങ്ക് ചിത്രത്തിലും കൃഷ് അഭിനയിച്ചു.

ഇപ്പോൾ സിനിമാ മേഖലയില്‍ നിന്നു മാറി ലണ്ടനില്‍ ബിസിനസ്സ് ചെയ്യുകയാണ് കൃഷ്.