Wednesday 13 October 2021 09:12 AM IST : By സ്വന്തം ലേഖകൻ

ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛൻ’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്: കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് കൃഷ്ണകുമാർ

krishna-kumar

മകളും നടിയുമായ അഹാന കൃഷ്ണയ്ക്ക് ജൻമദിനാശംസകൾ‌ നേർന്ന്, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടൻ കൃഷ്ണകുമാർ. അഹാനയോടൊപ്പമുള്ള തന്റെയും ഭാര്യ സിന്ധുവിന്റെയും പഴയകാല ചിത്രങ്ങളുൾപ്പടെയാണ് താരത്തിന്റെ പോസ്റ്റ്.

കൃഷ്ണകുമാറിന്റെ കുറിപ്പ് –

നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13.

1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു.

1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി... ആഹാന. അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. "അച്ഛൻ". 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ "അച്ഛൻ" എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി..