Tuesday 24 November 2020 12:33 PM IST : By സ്വന്തം ലേഖകൻ

‘കുടുക്ക് 2025’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി ; മാസ് അവതാരത്തിൽ കൃഷ്ണ ശങ്കർ

dsdsd

കൃഷ്ണ ശങ്കർ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. കുടുക്ക് 2025 എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ബിലഹരിയാണ്. പാവം കൂട്ടുകാരൻ റോളുകളിൽ നിന്നും വ്യത്യസ്തമായി ഒരു മാസ് അപ്പീലിലാണ് കൃഷ്ണ ശങ്കർ പോസ്റ്ററിലെത്തുന്നത്. മാരൻ എന്നാണ് ചിത്രത്തിൽ കൃഷ്ണയുടെ കഥാപാത്രത്തിന്റെ പേര്.

അള്ള് രാമേന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കൃഷ്ണയെ കൂടാതെ ഷൈൻ ടോം ചാക്കോ, ദൂർഗാ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Tags:
  • Movies