Wednesday 01 April 2020 10:39 AM IST : By സ്വന്തം ലേഖകൻ

അച്ഛൻ സ്ട്രിക്ടാണ്! വ്യായാമത്തിന് ‘നോ ലോക്ക് ഡൗൺ’! മക്കളുടെ വ്യായാമത്തിന് മേൽനോട്ടവുമായി കൃഷ്ണകുമാർ: വിഡിയോ വൈറൽ

krishna-kumar

ലോക്ക് ഡൗൺ കാലത്ത് മക്കൾ നാലു പേരും ചേർന്ന് വീട്ടിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നടൻ കൃഷ്ണകുമാർ.

ലോക്ക് ഡൗൺ കാലത്ത് ജിം അടച്ചെന്നു കരുതി വ്യായാമത്തിന് അവധി കൊടുത്ത് അച്ഛനും മക്കളും വീട്ടിൽ വെറുതെ ഇരിക്കുകയല്ല എന്നാണ് വിഡിയോ തെളിയിക്കുന്നത്. മക്കളുടെ വർക്കൗട്ടിന് കൃഷ്ണകുമാറാണ് മേൽനോട്ടം വഹിക്കുന്നത്. ഈ വിഡിയോ ഇതിനോടകം വൈറൽ ആണ്.

യുവനായികമാരായ അഹാന, ഇഷാനി എന്നിവർ ഉൾപ്പെടെ നാല് പെൺമക്കളാണ് കൃഷ്ണകുമാർ–സിന്ധു ദമ്പതികൾക്ക്.