Monday 07 December 2020 06:25 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ഞെട്ടിക്കാൻ മിഥുൻ മാനുവൽ ; ഒരുങ്ങുന്നത് അഞ്ചാം പാതിരയ്ക്കു ശേഷം ചാക്കോച്ചനുമൊത്തുള്ള ത്രില്ലർ

kb-midhun

‘അഞ്ചാം പാതിര’യെന്ന സൂപ്പർഹിറ്റ് ത്രില്ലറിന് ശേഷം മിഥുൻ മാനുവൽ തോമസും കു‍ഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണ്. അഞ്ചാം പാതിരയുടെ നിർമാതാവ് ആഷിക് ഉസ്മാൻ തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. മറ്റൊരു ത്രില്ലറുമായി അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുകയാണ് എന്നാണ് ആഷിക് ഉസ്മാൻ മൂവരും ഒരുമിച്ചു നിൽക്കുന്ന ചിത്രവും ഷെയർ ചെയ്തുകൊണ്ട് എഴുതിയത്.

2020ലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായിരുന്നു അഞ്ചാം പാതിര. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബൻ എത്തിയ ചിത്രം തികച്ചും വ്യത്യസ്തമായൊരു ത്രില്ലർ അനുഭവമെന്ന നിലയിൽ പ്രേക്ഷകപ്രശംസയേറ്റിയ സിനിമയാണ്. പുതിയ സിനിമയും ത്രില്ലർ ജോണറിലാകുമ്പോൾ പ്രേക്ഷകപ്രതീക്ഷ ഇരട്ടിയാകുമെന്ന് ഉറപ്പാണ്.

Tags:
  • Movies