Thursday 09 April 2020 01:05 PM IST : By സ്വന്തം ലേഖകൻ

സ്‌പോട്ട് മീ ചലഞ്ച്! ഇതില്‍ ഞാന്‍ ആരാണെന്നു കണ്ടു പിടിക്കാന്‍ പ്രിയനായകന്‍: ചിത്രം വൈറല്‍

kochacko-boban-new

ലോക്ക് ഡൗണ്‍ കാലം ഓര്‍മകളിലേക്കുള്ള തിരിച്ചു പോക്കുകളുടെതുമാണ് സിനിമാ താരങ്ങള്‍ക്ക്. തങ്ങളുടെ ജീവിതത്തിലെ പോയ കാലത്തിന്റെ പല ഓര്‍മച്ചിത്രങ്ങളും മിക്കവരും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യുന്നു. അതില്‍ കൂടുതലും കുട്ടിക്കാല ചിത്രങ്ങളാണു താനും.

ഇപ്പോഴിതാ, തന്റെ ഒരു കുട്ടിക്കാല അഭിനയ അനുഭവത്തിന്റെ ഓര്‍മച്ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. അഞ്ചാം ക്ലാസില്‍ ഒരു സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചതിന്റെ, സ്‌റ്റേജില്‍ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹ അഭിനേതാക്കള്‍ക്കൊപ്പമുള്ള ഈ ചിത്രത്തില്‍ ചാക്കോച്ചന്‍ ഏതാണ് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. അതു തന്നെയാണ് ചിത്രം പങ്കുവച്ച് ചാക്കോച്ചനും പറയുന്നത്, തന്നെ കണ്ടു പിടിക്കൂ എന്ന്...
സ്‌പോട്ട് മീ ചലഞ്ച് എന്ന പേരില്‍ താരം പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറല്‍ ആണ്.

Tags:
  • Movies