Thursday 09 July 2020 09:12 AM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിലെ സന്തോഷകരമായ അവസരങ്ങളിൽ അങ്ങയെ മിസ് ചെയ്യും, ലവ് യൂ അപ്പാ...’! പിതാവിന്റെ ഓർമയില്‍ ചാക്കോച്ചൻ: പോസ്റ്റ് വൈറൽ

kunchakko-boban

പിതാവ് ബോബൻ കുഞ്ചാക്കോയുടെ ഓർമകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും ഇതിനോടകം വൈറൽ ആണ്. പിതാവിനൊപ്പമുള്ള തന്റെ ബാല്യകാല ചിത്രമാണ് ചാക്കോച്ചന്‍ പങ്കു വച്ചിരിക്കുന്നത്.

‘എന്നെ സംബന്ധിച്ച് ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യൻ. ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും. ചലിക്കുന്ന സർവവിജ്ഞാനകോശം. എന്റെ ജീവിതത്തിലെ സന്തോഷകരമായ അവസരങ്ങളിൽ ഞാൻ അങ്ങയെ മിസ് ചെയ്യും. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ലവ് യൂ അപ്പാ ... ഇസുവിന്റെ ബോബൻ അപ്പാപ്പാ… !!’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പിതാവിനെക്കുറിച്ച് കുറിച്ചത്.

ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അന്തരിച്ച ബോബൻ കുഞ്ചാക്കോ.