Monday 26 September 2022 10:22 AM IST : By സ്വന്തം ലേഖകൻ

‘ഒരു ‘പരുക്കൻ’ ക്യാരക്ടർ നൽ‌കിയ ‘പരുക്ക് ’: ചിത്രവും കുറിപ്പും പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

kunchakko-boban

സിനിമാ ചിത്രീകരണത്തിനിടെ മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബനു പരുക്ക്. ‘Oru ‘പരുക്കൻ’ character demand cheytha ‘പരിക്ക് ’.– കൈക്ക് പരുക്കേറ്റ വിവരം അറിയിച്ച്, ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചതിങ്ങനെ.

‘ടിനു പാപ്പച്ചൻ ചിത്രം’ എന്നും ‘കയ്യിലിരിപ്പ്’ എന്നും ചിത്രത്തിനൊപ്പം ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്.

‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.