Thursday 05 December 2019 10:59 AM IST : By സ്വന്തം ലേഖകൻ

‘കുറച്ച് ഉപ്പും മുളകും കൂടി ഉണ്ടായിരുന്നെങ്കിൽ...’! മഞ്ഞ് തിന്ന് ചാക്കോച്ചനും ജിസ് ജോയിയും: വിഡിയോ വൈറൽ

kunchakko

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കശ്മീരിൽ പോയതിന്റെ രസകരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. മഞ്ഞു മലയിൽ നിന്നു മഞ്ഞു തിന്നുന്നതിന്റെ വിഡിയോയാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകൻ ജിസ് ജോയിയും ചാക്കോച്ചന്റെ ഒപ്പം വിഡിയോയിൽ ഉണ്ട്. വിഡിയോ ഇതിനോടകം വൈറൽ ആണ്.

ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാക്കോച്ചനൊപ്പം സിദ്ദിഖും ഒരു മുഴുനീള വേഷത്തിൽ ഉണ്ട്.