Thursday 27 February 2020 09:44 AM IST : By സ്വന്തം ലേഖകൻ

‘സെലിബ്രിറ്റികളുടെ ലൈഫ് എത്ര കഠിനമാണ്...’! ചാക്കോച്ചന്റെ വർക്കൗട്ട് വിഡിയോയും ജോജുവിന്റെ ഡയലോഗും

kunchakkoboban

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വേറിട്ട നായക കഥാപാത്രമായാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ എത്തുന്നത്. ചിത്രത്തിനായി താരം ശാരീരികമായ തയാറെടുപ്പുകൾ നടത്തുന്നത് മുൻപ് വാർത്തയായിരുന്നു.

ഇപ്പോഴിതാ, ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ വ്യായാമം നടത്തുന്ന ചാക്കോച്ചനെ ജോജു ജോർജ് ട്രോളുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ചാക്കോച്ചൻ തന്നെയാണ് ഈ രസികൻ വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

ജോജുവും തിരക്കഥാകൃത്ത് ഷാഹി കബീറും ഛായാഗ്രാഹകൻ ഷൈജു ഖാലിദും ഒരു ജീപ്പിൽ ചാക്കോച്ചന്റെ വർക്കൗട്ട് കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ വിഡിയോ പകർത്തിയത്.

ചെറിയൊരു കുന്ന് ഓടിക്കറയുകയാണ് ചാക്കോച്ചൻ. ഓട്ടത്തിൽ ഇടയ്ക്ക് ഒന്നു വീണെങ്കിലും ഇതൊക്കെ നിസാരം എന്ന മട്ടിൽ വീണ്ടും എഴുന്നേറ്റ് ഓടുന്ന ചാക്കോച്ചനെ വിഡിയോയിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സെലിബ്രിറ്റികളുടെ ലൈഫ് കഠിനമാണ് എന്ന ജോജുവിന്റെ കമന്റാണ് ചിരി പടർത്തിയത്.