Friday 13 May 2022 09:40 AM IST : By സ്വന്തം ലേഖകൻ

‘എല്ലാക്കാലത്തും റൊമാന്റിക്കായി ഇരിക്കുക’ എന്ന് ചാക്കോച്ചൻ, ‘ഉഫ്... നൊ രക്ഷ’ എന്ന് ദുൽഖർ: ചിത്രം പങ്കുവച്ച് താരം

kunchakko-boban

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് കുഞ്ചാക്കൊ ബോബനും പ്രിയയും. ഇവരുടെ മകൻ ഇസക്കുട്ടനും ആരാധകർക്ക് പ്രിയങ്കരനാണ്.

ഇപ്പോഴിതാ, പ്രിയയ്ക്കൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. ‘എല്ലാക്കാലത്തും റൊമാന്റിക്കായി ഇരിക്കുക’ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

ചിത്രത്തിനു താഴെ താരങ്ങളടക്കം നിരവധിയാളുകള്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘ഉഫ്... നൊ രക്ഷ’ എന്നാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്.