Wednesday 27 July 2022 12:11 PM IST : By സ്വന്തം ലേഖകൻ

‘വൈറൽ സ്റ്റെപ്പു’മായി കോളജ് കുട്ടികൾക്കൊപ്പം പൊളിച്ചടുക്കി ചാക്കോച്ചൻ: വിഡിയോ

kunchakko-boban

‘ദേവദൂതർ...’ പാട്ടിനൊപ്പമുള്ള മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറൽ.

സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ ഈ തകർപ്പൻ പ്രകടനം. ഇപ്പോഴിതാ, തന്റെ വൈറൽ സ്റ്റെപ്പുകൾ കോളജ് കുട്ടികൾക്കൊപ്പം പൊളിച്ചടുക്കുന്ന ചാക്കോച്ചന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. കുട്ടികൾക്കൊപ്പം രസകരമായ ചുവടുകളുമായി വേദിയിൽ നിറയുകയാണ് ചാക്കാച്ചൻ.