Friday 14 June 2019 09:29 AM IST : By സ്വന്തം ലേഖകൻ

‘ഇതാ തെളിവ്, നന്ദി പാർവതീ...’! ഡയലോഗ് പഠിക്കുന്ന ചാക്കോച്ചനും, മൊബൈലിൽ കളിക്കുന്ന ടൊവിനോയും: രസികൻ വിഡിയോ

kunchakko

കേരളം നിപ്പയെ അതിജീവിച്ചതിന്റെ കഥ പറയുന്ന വൈറസ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, സൗബിന്‍ ഷാഹിർ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, ജോജു ജോർജ്, രമ്യ നമ്പീശൻ, റഹ്മാൻ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിനായി ഒന്നിച്ചു.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കഷ്ടപ്പെട്ട് സംഭാഷണങ്ങൾ കാണാതെ പഠിക്കുന്ന കുഞ്ചാക്കോ ബോബനും, ചാക്കോച്ചന്റെ നേരെ എതിർവശത്തിരുന്ന് അലസമായി മൊബൈൽ ഫോണിൽ നോക്കുന്ന ടൊവിനോയുമാണ് വിഡിയോയിൽ.

‘ഡോക്ടര്‍ സുരേഷ് രാജനും കലക്ടർ ബ്രോയും എങ്ങനെയാണ് ജോലി ചെയ്തത് എന്നതിന് ഇതാ തെളിവ്’ എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇരുവരും അറിയാതെ പാർവതിയാണ് ഈ വിഡിയോ പകർത്തിയത്. പാർവതിക്കും ചാക്കോച്ചന്‍ നന്ദി പറഞ്ഞിട്ടുണ്ട്.

രസകരമായ നിരവധി കമന്റുകളാണ് വിഡിയോയെ തേടിയെത്തുന്നത്. ചാക്കോച്ചൻ കഷ്ടപ്പെട്ട് പഠിക്കുമ്പോൾ കലക്ടർ പബ്ജി കളിക്കുകയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. നിങ്ങളവിടെ എന്ത് ചെയ്യുകയാണെന്ന പാർവതിയുടെ ചോദ്യത്തിന് ചാക്കോച്ചനെ ശല്യപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു എന്നും ചാക്കോച്ചൻ മൂന്ന് പേജുള്ള ഡയലോഗ് പറഞ്ഞുകഴിയുമ്പോൾ തലയാട്ടുന്നത് എങ്ങനെയെന്ന് ഞാൻ നേരത്തെ പഠിച്ചുവെച്ചിട്ടുണ്ടുമാണ് ടൊവിനോയുടെ രസികൻ മറുപടി.