Tuesday 16 July 2019 03:35 PM IST : By സ്വന്തം ലേഖകൻ

‘മടൽ സ്റ്റംപ്’ ചാരി ചാക്കോച്ചന്റെ ബാറ്റിങ്, ആദ്യ ഷോട്ടിൽ ഫീൽഡർ ‘ഔട്ട്’! രസകരമായ വിഡിയോ കാണാം

k-new

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ ഒരു കടുത്ത ക്രിക്കറ്റ് പ്രേമിയാണ്. ചാക്കോച്ചന്റെ സിനിമകളുടെ സെറ്റിൽ, ഒഴിവു സമയങ്ങളിൽ ക്രിക്കറ്റ് കളി പതിവാണ്. സഹപ്രവർത്തകരും കൂട്ടുകാരുമുൾപ്പടെ ഒരു വലിയ സംഘം ചാക്കോച്ചന്റെ ക്രിക്കറ്റ് ഹരത്തിൽ പങ്കാളികളാകും.

ഇപ്പോഴിതാ, ചാക്കോച്ചന്റെ രസകരമായ ഒരു ക്രിക്കറ്റ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

തിരക്കിൽ നിന്നൊഴിഞ്ഞ്, ഇടവേളയിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചാക്കോച്ചനാണ് വിഡിയോയിൽ. മൈതാനത്താണെങ്കിലും, ക്രീസിന്റെ രണ്ടറ്റത്തും സ്റ്റംപിനു പകരം ഒാല മടലിന്റെ കഷ്ണം ചാരി വച്ചാണ് കളി.

ചാക്കോച്ചനാണ് ബാറ്റ് ചെയ്യുന്നത്. താരത്തിന്റെ ആദ്യ ഷോട്ടിൽ, ബോൾ ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്ന ആൾ പുറകിലേക്കു മലർന്നു വീഴുന്നതും അടുത്ത ഷോട്ട് മൊബൈൽ ഫോണിൽ കളി പകർത്തുന്നയാളുടെ നേരെ പാഞ്ഞു വരുന്നതും വിഡിയോയിൽ കാണാം.

താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവച്ചത്.

വിഡിയോ കാണാം: