Thursday 04 August 2022 10:45 AM IST : By സ്വന്തം ലേഖകൻ

25 വർഷത്തെ സിനിമാജീവിതത്തിൽ ഒരു ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കെടുക്കുന്നത് ഇതാദ്യം: സന്തോഷം കുറിച്ച് ചാക്കോച്ചൻ

kunchakko-boban

75 ആം ലൊകാർണോ ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘അറിയിപ്പ്’. ലൊകാർണോ ചലച്ചിത്രമേളയുടെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്.

ഇപ്പോഴിതാ, മേളയിൽ പങ്കെടുക്കാൻ എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

‘നിങ്ങൾ ദേവദൂതരോടുള്ള സ്നേഹം ചൊരിയുമ്പോൾ, ഞാനിവിടെ സ്വിറ്റ്‌സർലൻഡിലെ 75-ാം ലൊകാർണോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ആണുള്ളത്, എന്റെ അറിയിപ്പ് എന്ന സിനിമ നാളെ ഇവിടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. 25 വർഷത്തെ സിനിമാജീവിതത്തിനിടെ എവിടെയെങ്കിലും ഒരു ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ലൊകാർണോയിൽ നിന്ന് ആരംഭിക്കാം, അതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്. നമ്മുടെ മലയാളഭാഷ ഇവിടെ അൽപ്പം ശബ്ദമുണ്ടാക്കട്ടെ. എനിക്ക് ആശംസകൾ നേരൂ സുഹൃത്തുക്കളേ, നമുക്കിത് കൂടുതൽ മികച്ചതാക്കാം’.– ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചു.

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണനാണ്.