Wednesday 22 July 2020 09:32 AM IST : By സ്വന്തം ലേഖകൻ

‘താടിയുള്ള അപ്പനെയെ പേടിയുള്ളു... എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു...’! ചാക്കോച്ചന്റെ ചിത്രവും കുറിപ്പും വൈറൽ

kunchakko

തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറൽ. ‘താടിയുള്ള അപ്പനെയെ പേടിയുള്ളു’ എന്നാരോ പറഞ്ഞു!! എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു...’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ തന്റെ താടി നീട്ടിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

താടി കണ്ട് ചാക്കോച്ചന്റെ മോൻ ഇസക്കുട്ടൻ പേടിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്.