Tuesday 30 June 2020 09:44 AM IST : By സ്വന്തം ലേഖകൻ

ഫുട്ബോൾ കളിച്ച് ഇസക്കുട്ടൻ, മെസി ഫാൻ ആക്കി വളർത്തണമെന്ന് ആരാധകർ! ചിത്രം വൈറൽ

kunchakko

ഇസക്കുട്ടന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ഇക്കുറി ഇസ ഫുട്ബോൾ കളിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം കണ്ട് ആരാധകർ ചാക്കോച്ചനോടു പറയുന്നത് ഇസക്കുട്ടനെ മെസി ഫാൻ ആക്കി വളർത്തണമെന്നാണ്.

ലോക്ക് ഡൗൺ കാലത്ത് ചാക്കോച്ചൻ പങ്കുവച്ച ഇസഹാക്കിന്റെ ചിത്രങ്ങളെല്ലാം വൈറൽ ആയിരുന്നു. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ–പ്രിയ ദമ്പതികളുടെ ആദ്യത്തെ കൺമണിയായി ഇസഹാക്ക് ജനിച്ചത്.