Monday 10 September 2018 02:13 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസിന് ‘തട്ടും പുറത്ത് അച്യുതൻ’ ഉണ്ടാകും; കുഞ്ചാക്കോ ബോബന്റെ ലാൽജോസ് ചിത്രം തുടങ്ങി

kun-1

കുഞ്ചാക്കോ ബോബനും ലാൽജോസും കൈകോർത്തപ്പോഴൊക്കെ മലയാളത്തിൽ വലിയ വിജയങ്ങൾ പിറന്നു. എൽസമ്മയെന്ന ആൺകുട്ടിയും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ഉൾപ്പടെ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു പിടി മനോഹരമായ കുടുംബ – ഹാസ്യചിത്രങ്ങൾ. ഈ സൗഹൃദത്തിൽ വിരിയുന്ന നാലാം സിനിമയാണ് ‘തട്ടും പുറത്ത് അച്യുതൻ’. എം.സിന്ധുരാജിന്റെതാണ് തിരക്കഥ. ചിത്രീകരണം ഇന്നാരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയെറ്ററുകളിലെത്തും. പ്രണയ – ഹാസ്യ – കുടുംബ ചിത്രമാണ് ‘തട്ടും പുറത്ത് അച്യുതൻ’.പുതുമുഖമാണ് നായിക. വിജയരാഘവന്‍, നെടുമുടി വേണു എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ലാല്‍ ജോസിന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ് ‘തട്ടും പുറത്ത് അച്യുതൻ’.

kun-2

ജോണി ജോണി യെസ് അപ്പാ,മാംഗല്യം തന്തുനാനേന എന്നിവയാണ് ചാക്കോച്ചന്റെ പുതിയ റിലീസുകൾ. എൽസമ്മയെന്ന ആൺകുട്ടിയും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി വൻ വിജയങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ – ലാൽജോസ് –എം.സിന്ധുരാജ് ടീം ഒന്നിക്കുന്നു എന്നതും പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബെക്കറാണ് നിർമ്മാണം. മുല്ല,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും,ചാർലി,ടേക്ക് ഓഫ് എന്നിവയാണ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ മുൻ ചിത്രങ്ങൾ. 

movie-2
movie-3
movie-1